CRIME

നടിയെ ആക്രമിച്ച കേസിലെ ആ വ്യവസായി താനെല്ലെന്ന് മെഹബൂബ്


നടൻ ദിലീപ് ഉൾപെട്ട നടിയെ ആക്രമിച്ച കേസിലെ ആരോപണം നേരിടുന്ന വിഐപി താൻ അല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്. ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് പോയത്. അന്ന് കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ അറിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോട്ടയം സ്വദേശിയായ ഹോട്ടൽ വ്യവസായി എന്ന പേരിലായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയനുസരിച്ചുള്ള സൂചനകൾ. തുടർന്ന് പ്രവാസി വ്യവസായിയായ മെഹബൂബിനെ സംശയിക്കുന്ന രീതിയിൽ വാർത്തയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം

ഹോട്ടൽ ബിസിനസ് ഉണ്ടെന്നും ദിലീപിനെ അറിയാമെന്നും പറഞ്ഞു. മാത്രമല്ല, ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റിൽ ഷെയറുമുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള വിഐപി താൻ അല്ലെ . എവിടെ വേണമെങ്കിലും ഇക്കാര്യം പറയാൻ തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.

ഇക്ക എന്നാണ് ദിലീപ് തന്നെ വിളിക്കാറ്. എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാർ ഉദ്ദേശിക്കുന്ന വിഐപി ആരാണെന്ന് തനിക്കറിയില്ല. ദിലീപുമായി ചുരുങ്ങിയ കാലം മാത്രമുള്ള ബന്ധം മാത്രമാണ്. ആ സമയത്ത് ഒന്നും മോശം രീതിയിൽ തോന്നിയിട്ടില്ല. പെൻഡ്രൈവ് കൊടുക്കാനായിട്ടുള്ള ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലെന്നും അവകാശപ്പെട്ടു.

ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ്. അത് ബിസിനസ് സംസാരിക്കാനായിരുന്നു. ആ സമയത്ത് ഭാര്യ കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരനേയോ സഹോദരി ഭർത്താവിനേയോ യാതൊരു പരിചയമില്ലെന്നും പറയുന്നു. അന്വേഷണ സംഘം ഒന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ലെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

അതേസമയം താൻ ആരുടെയും പേർ പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതായും അവകാശപ്പെട്ടു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button