KOYILANDILOCAL NEWS
നടുവണ്ണൂർ ടൗണിൽ മൂന്ന് സെക്കൻഡിൽ ഒരു വാഹനം കടന്നുപോകുന്നുവെന്നാണ് വാകയാട് ഹയർസെക്കൻഡറി സ്കൂൾ സ്‌കൗട്ട് ട്രൂപ്പ് നടത്തിയ സർവേ
നടുവണ്ണൂർ : നടുവണ്ണൂർ ടൗണിൽ വാഹനഗതാഗതം കൂടിയതായി സർവേ റിപ്പോർട്ട്. നഗരത്തിൽ മൂന്ന് സെക്കൻഡിൽ ഒരു വാഹനം കടന്നുപോകുന്നുവെന്നാണ് വാകയാട് ഹയർസെക്കൻഡറി സ്കൂൾ സ്‌കൗട്ട് ട്രൂപ്പ് നടത്തിയ സർവേയുടെ കണ്ടെത്തൽ.
റോഡ് നിയമം പാലിക്കാതെ വാഹനമോടിക്കുന്നവർ ഏറെയുണ്ടെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഹെൽമറ്റ് ധരിക്കാതെ 340 ഇരുചക്രവാഹനക്കാർ കടന്നുപോയി. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്രചെയ്ത വാഹനങ്ങൾ 101. അമിതവേഗത്തിൽ വാഹനമോടിച്ചവർ 15. തെറ്റായദിശയിൽ വാഹനം മറികടന്നവർ 25. അനാവശ്യമായി ഹോൺ മുഴക്കിയവർ 32.
വാഹനബാഹുല്യത്തിനനുസരിച്ച് വീതിയും നിരപ്പും നഗരത്തിലെ റോഡിനില്ലെന്നും വിദ്യാർഥികൾ പറയുന്നു.
Comments