KOYILANDILOCAL NEWS

നമ്പ്രത്ത്കര യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

 

നമ്പ്രത്ത്കര യു പി സ്കൂളിലെ തൊണ്ണൂറ്റിഎട്ടാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകനായ സതീശ് കുമാർ പി സി, അശോകൻ കെ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. യുവ കവയിത്രിയും ചലച്ചിത്ര അക്കാദമി റീജിയണൽ കോഡിനേറ്ററുമായ ശ്രീമതി നവീന സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.

ശാസ്ത്ര കണ്ടുപിടുത്തത്തിന് മികച്ച നേട്ടം കൈവരിച്ച പൂർവ വിദ്യാർഥിയായ രോഹിത് സോമൻ, പ്രശസ്ത കലാകാരൻ മധുലാൽ, ഡോ മുഹമ്മദ് ആഷിക്, സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത അർജുൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വായനകൗൺസിൽ ജില്ലാതല വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിൻഷ, സ്റ്റെപ്, അറബിക്, സംസ്കൃത സ്കോളർഷിപ്പ് , പത്രവാർത്ത മെഗാ ക്വിസ് വിജയികൾക്കും അനുമോദനങ്ങൾ നൽകി.
പി ടി എ പ്രസിഡൻ്റ് സുനിൽ പാണ്ട്യടത്ത് അധ്യക്ഷനായി.

പ്രധാനാധ്യാപിക സുഗന്ധി ടി പി റിപ്പോർട്ട് അവതരണം നടത്തി. സ്വാഗത സംഘം കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ സി രാജൻ സ്വാഗതവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം അമൽസരാഗ, മാനേജർ കെ രാഘവൻ, മുൻപ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം ശ്രീ ഹർഷൻ മാസ്റ്റർ, സന്ധ്യാ നിവാസ് കുഞ്ഞിരാമൻ, ഒ കെ സുരേഷ്, ഉമയിബാനു,റിയാസ് കനോത്ത്,ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി എസ് നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button