DISTRICT NEWSUncategorized
നാദാപുരത്ത് പരിശോധനയിൽ പിടികൂടിയ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ

97 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 21 സ്ഥാപനങ്ങളിൽനിന്നാണ് നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. നാദാപുരം, കല്ലാച്ചി ടൗണുകളിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്തവ ഹരിതകർമ സേനക്ക് കൈമാറി. കൂടാതെ പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിച്ച ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു.
പ്രധാനമായും സൂപ്പർമാർക്കറ്റുകളിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്തിയത്. എല്ലാ സ്ഥാപന ഉടമകൾക്കും താക്കീത് നൽകി മുഴുവൻ പ്ലാസ്റ്റിക് നിരോധിത ഉൽപന്നങ്ങളും പഞ്ചായത്ത് കസ്റ്റഡിയിലെടുത്തു. അടുത്തയാഴ്ച വീണ്ടും നടത്തുന്ന പരിശോധനയിൽ പിഴ ചുമത്തും.
പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്.
Comments