നാദാപുരത്ത് ഹോട്ടലില്‍നിന്ന്‌ 10 കിലോ ഉള്ളി മോഷണം പോയി

നാദാപുരം>  നാദാപുരം ടൗണില്‍ ഹോട്ടലില്‍ സൂക്ഷിച്ച പത്ത് കിലോ ഉള്ളി മോഷണം പോയി. നാദാപുരം വടകര റോഡിലെ ഒരു ഹോട്ടലില്‍നിന്നാണ് ഉള്ളി മോഷണം പോയത്. വ്യാഴാഴ്‌ച രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

 

കടയുടെ പിന്‍ഭാഗത്തെ ഗ്രില്‍സ് തുറന്ന് അകത്തുകടന്ന മോഷ്ടാവ് മേശയില്‍നിന്ന് പണം ലഭിക്കാതെ വന്നതോടെ ഉള്ളിയുമായി സ്ഥലം വിടുകയായിരുന്നു.
Comments

COMMENTS

error: Content is protected !!