നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകന്‍ കോഴിക്കോട് പിടിയിൽ

നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകന്‍ കോഴിക്കോട് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒറോണ്‍ ആണ് പിടിയിലായത്. ജാര്‍ഖണ്ഡില്‍ നിന്നെത്തിയ അന്വേഷണ സംഘം നല്‍കിയ വിവരം അനുസരിച്ച് പന്തീരാങ്കാവ് പോലീസാണ് അജയ് ഓറോണിനെ പിടികൂടിയത്.

അതിഥി തൊഴിലാളി ക്യാമ്പില്‍ നിന്നും പന്തീരാങ്കാവ് സി ഐ ഗണേഷ്‌കുമാറും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ജാര്‍ഖണ്ഡില്‍ വാഹനം കത്തിച്ചതും ആയുധം കൈവശം വെച്ചതുമുള്‍പ്പെടെയുള്ള കേസുകളുണ്ട്. പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നെത്തിയ അന്വേഷണ സംഘത്തിന് കൈമാറും.

Comments

COMMENTS

error: Content is protected !!