നീറ്റ് പരീക്ഷ മാറ്റില്ല. ആവശ്യം സുപ്രീം കോടതി തള്ളി

സെപ്റ്റംബര്‍ 12 ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷ നീട്ടണം എന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ, കമ്പാര്‍ട്‌മെന്റ് പരീക്ഷ, മറ്റ് പ്രവേശന പരീക്ഷകള്‍ എന്നിവ സെപ്റ്റംബര്‍ ആദ്യ വാരത്തിലും രണ്ടാം വാരത്തിലും നടക്കുന്നതിനാല്‍ പ്രവേശന പരീക്ഷ നീട്ടിവയ്ക്കണം എന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്ത് കോടതിക്ക് ഇടപെടാന്‍ കഴിയില്ല ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി

Comments

COMMENTS

error: Content is protected !!