നൃത്തസംവിധായകൻ ചെന്നൈ ശ്രീധരൻമാസ്റ്റര്‍ നിര്യാതനായി

കൊയിലാണ്ടി: അരനൂറ്റാണ്ട് കാലം തെന്നിന്ത്യന്‍ സിനിമകളിലെ നൃത്തസംവിധായകനായിരുന്ന നാട്യകലാരത്‌നം ചെന്നൈ ശ്രീധരന്‍ മാസ്റ്റര്‍ (87) കൊയിലാണ്ടി അരങ്ങാടത്ത് സത്യാനിവാസില്‍ നിര്യാതനായി. തൃശൂര്‍ പേരാമംഗലം സ്വദേശിയായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളിലെ ആദ്യകാല നായികാനായകന്‍മാരില്‍ മിക്കവരെയും നൃത്തച്ചുവടുകള്‍ പഠിപ്പിച്ചത് ഇദേഹമായിരുന്നു. പ്രേംനസീര്‍, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, വിജയകാന്ത്, ശ്രീദേവി, ഉണ്ണി മേരി, മേനക, ഗൗതമി, തുടങ്ങിയ താരങ്ങള്‍ക്ക് നൃത്തചുവടുകള്‍ക്ക് പിന്നില്‍ ശ്രീധരന്‍ മാസ്റ്ററായിരുന്നു. പ്രശസ്ത സംവിധായകരായ ശങ്കര്‍, ശശികുമാര്‍, ഹരിഹരന്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവരുടെ സിനിമകള്‍ക്ക് നൃത്തസംവിധാനം ഒരുക്കിയത് ഇദ്ദേഹമായിരുന്നു. പ്രേംനസീര്‍ നായകനായ സിനിമയ്ക്ക് കോറസ് പാടികൊണ്ടും ഒരു സീന്‍ അഭിനയിച്ചു കൊണ്ടുമാണ് സിനിമയിലെക്ക് പ്രവേശിച്ചത്. തമിഴ് നൃത്തസംവിധായകനായ ദണ്ഡായുധപാണി പിള്ളയുടെ ശിഷ്യനായി ഭരതനാട്യം അഭ്യസിച്ചു. ഇതൊടെപ്പം സിനിമയിലെ ഗ്രൂപ്പ് ഡാന്‍സില്‍ സ്ഥിരം അംഗമായി. വൈജയന്തിമാല ഡാന്‍സ് ഗ്രൂപ്പിന്റെ ചണ്ഡാലിക, സംഘ തമിഴ് മാ ലൈബാലെ ഗ്രൂപ്പിലെ സ്ഥിരം അംഗമായി. പുത്രകാമേഷ്ടി എന്ന സിനിമയിലുടെയായിരുന്നു നൃത്തസംവിധായകനായി മാറിയത്. നഖക്ഷതങ്ങള്‍, വൈശാലി, വടക്കന്‍ വീരഗാഥ, പരിണയം, വെങ്കലം തുടങ്ങിയ നിരവധി സിനിമകളില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ചത് ശ്രീധരന്‍ മാസ്റ്റര്‍ ആയിരുന്നു. ഒരു തലൈ രാഗം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നൃത്തസംവിധായകനും ശ്രീധരന്‍ മാസ്റ്ററാണ്. സതീദേവിയാണ് ഭാര്യ. മക്കള്‍.ഗോപിനാഥ്, സുഭാഷിണി, മരുമക്കള്‍.ആനന്ദ് (ബോഡി സോണ്‍) ലിജന’.

Comments

COMMENTS

error: Content is protected !!