നേഴ്‌സിങ് കോഴ്‌സ് പ്രവേശനം
ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ബീച്ച് ഗവൺമെൻ്റ് ആശുപത്രിക്ക് അനുബന്ധമായുളള സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ 2021 ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് ഫിസ്‌ക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും പ്ലസ് ടു ,തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പാസ്സ്മാര്‍ക്ക് മതി. അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ പ്ലസ് ടു പാസ്സായവരുടെ അപേക്ഷ പരിഗണിക്കും. അപേക്ഷകര്‍ക്ക് 2021 ഡിസംബര്‍ 31 ന് 17 വയസ്സില്‍ കുറയാനോ 27 വയസ്സില്‍ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്നും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും പട്ടികജാതിയില്‍ എന്നും പ്രായപൂര്‍ത്തിയായതിനുശേഷം മതപരിവര്‍ത്തനം ചെയതിട്ടുളളവര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ 5 വയസ്സ് ഇളവ് അനുവദിക്കും.
അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 75 രൂപ, മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 250 രൂപ 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ അപേക്ഷകന്റെ പേരില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചെലാന്‍ അപേക്ഷയോടൊപ്പം നല്‍കണം.
അപേക്ഷകള്‍ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പാള്‍, ഗവ. സ്‌കൂള്‍ ഓഫ് നേഴ്സിംഗ്, ബീച്ച് പി.ഒ, കോഴിക്കോട് 32 എന്ന വിലാസത്തില്‍ സെപ്തംബര്‍ 14 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കവിഭാഗത്തിലെ സംവരണത്തിനു അര്‍ഹതയുളളവര്‍ ഇ.ഡബ്ല്യൂ.എസ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 0495 2365977.