പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായിഡോക്‌സി വണ്ടി പുറപ്പെട്ടു

  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി  ഡോക്‌സി ഗുളിക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കുന്നു
പ്രളയത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് വിവിധ  തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നു. . ഇതിന്റെ  ഭാഗമായി ഡോക്‌സി വണ്ടി ആരംഭിച്ചു. ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍,  റെയില്‍വേ സ്റ്റേഷന്‍,  ബസ് സ്റ്റാന്‍ഡ്, കെ എസ്ആര്‍ടിസി സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഡോക്‌സി വണ്ടി എത്തി എലിപ്പനിയെ കുറിച്ച്  ബോധവല്‍ക്കരണം നടത്തും.  ഡോക്‌സിസൈക്ലിലൂടെ  എലിപ്പനിയെ പ്രതിരോധിക്കുന്നത് എങ്ങനെ എന്ന് വിശദമാക്കും.   കൂടാതെ ജനങ്ങള്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.  ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം,  മെഡിക്കല്‍ കോളേജിലെ അപ്പോത്തിക്കിരി  ടീം  എന്നിവര്‍ സംയുക്തമായാണ് ഡോക്‌സി വണ്ടി നടപ്പിലാക്കുന്നത്. ഡോക്‌സി  വണ്ടി സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി  ഡോക്‌സി ഗുളിക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.  ആരോഗ്യകേരളം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍ എ ചടങ്ങില്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!