പന്നിമുക്ക്-ആവള റോഡ് പണി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലേക്ക് അതിക്രമിച്ച് കടന്ന് പ്രവർത്തകരെ മർദ്ദിച്ച അക്രമികളെ ഉടൻ പിടികൂടണമെന്ന് എ ഐ വൈ എഫ്

 


മേപ്പയ്യൂർ: റോഡ് പണി പൂർത്തീകരിക്കാത്തതിനാൽ റോഡിന് ഇരുവശവുമുള്ള വീട്ടുകാർക്കും, വ്യാപാരികൾക്കുമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് ആവള മഠത്തിൽ മുക്കിൽ സി പി ഐ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധ സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റുകയും സമരം അലങ്കോലപ്പെടുത്തുകയും സമരത്തിൽ പങ്കെടുത്ത എ ഐ വൈ എഫ് മേപ്പയ്യൂർ മണ്ഡലം പ്രസിഡൻ്റ് അഖിൽ കേളോത്ത്, ചെറുവണ്ണൂർ മേഖല പ്രസിഡൻ്റ് കെ എം ലെനീഷ് എന്നിവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എ ഐ വൈ എഫ് ശക്തമായി പ്രതിഷേധിച്ചു. സമാധാനപരമായി നടത്തിയ സമരപരിപാടിയിലേക്ക് മന:പൂർവ്വം വാഹനം കയറ്റി സംഘർഷമുണ്ടാക്കിയ ഡി വൈ എഫ് ഐ -സി പി എം അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എ ഐ വൈ എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ജനകീയ സമരത്തെ അക്രമണത്തിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഇത്തരക്കാരെ പൊതുജനം തിരിച്ചറിയണമെന്നും റോഡ് പണി പൂർത്തീകരിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും എ ഐ വൈ എഫ് നേതാക്കൾ പറഞ്ഞു.

Comments

COMMENTS

error: Content is protected !!