പയ്യോളിയില്‍ സർക്കാർ ജീവനക്കാരന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

പയ്യോളി: കോഴിക്കോട് പയ്യോളിയിൽ സർക്കാർ ജീവനക്കാരന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമായി അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ഇരിങ്ങൽ മൂരാട് സ്വദേശി ആറാം കണ്ടത്തിൽ ഷാനവാസിന്റെ വീട്ടിലാണ് റെയ്‌ഡ്.

രാവിലെ ആറിന് ആരംഭിച്ച റെയ്‌ഡ് 12.30 ന് ശേഷവും തുടരുകയാണ്. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്. സംഭവ സ്ഥലത്ത് കൊയിലാണ്ടി പൊലീസ് ക്യാമ്പ് ചെയ്യുന്നു.

Comments

COMMENTS

error: Content is protected !!