കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ
പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നു. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ കുട്ടി മെഡിസിന് ക്ളാസിലിരുന്നത്. വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ് ബുക്കിലുമെല്ലാം പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം ബി ബി എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി കൂട്ടുകാര്‍ക്കെല്ലാം സന്ദേശങ്ങളും അയച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വിദ്യാര്‍ഥിനി പഠനത്തിനെത്തിയെന്ന സംഭവം പുറത്തായതോടെ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ വിവരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നല്കി. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല.
Comments