LOCAL NEWS

പയ്യോളി റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയ്ക്ക് തിരികെ നൽകി അധ്യാപകൻ മാതൃകയായി

പേരാമ്പ്ര : പയ്യോളി റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയ്ക്ക് തിരികെ നൽകി അധ്യാപകൻ മാതൃകയായി. നമ്പ്രത്തുകര യു.പി. സ്കൂളിലെ അധ്യാപകൻ കായണ്ണ ബസാറിലെ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് നാലരപ്പവന്റെ സ്വർണമാല തിരികെയേൽപ്പിച്ചത്.

പാക്കനാർപുരം പുത്തലത്തുതാഴ പ്രഭാഷിണിയുടെതായിരുന്നു മാല. പയ്യോളിയിലെ ബേക്കറിയിൽ വന്നുപോകുന്നതിനിടയിൽ മാല കളഞ്ഞുപോവുകയായിരുന്നു.

പയ്യോളിയിൽ ട്രഷറി ആവശ്യത്തിനെത്തിയപ്പോൾ പയ്യോളി പേരാമ്പ്ര റോഡിലെ നടപ്പാതയിൽനിന്നാണ് സതീഷ് കുമാറിന് മാലലഭിക്കുന്നത്. തുടർന്ന് അടുത്ത കടക്കാരെയും ഓട്ടോക്കാരെയുമെല്ലാം വിവരമറിയിച്ച് ഫോൺ നമ്പറും കൈമാറി. വീട്ടിലെത്തിയപ്പോൾ സ്വർണം നഷ്ടപ്പെട്ടതറിഞ്ഞ് ഉടമസ്ഥ അന്വേഷിച്ചെത്തുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ എസ്.ഐ. ബാബുരാജിന്റെ സാന്നിധ്യത്തിൽ സ്വർണമാല സതീഷ് കുമാർ ഉടമസ്ഥയ്ക്ക് കൈമാറി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button