പി.എ മുഹമ്മദ് റിയാസിന് യൂത്ത് ലീഗ് നേതാവിൻ്റെ ആശംസ

നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസകളുമായി യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍. മികച്ച പൊതുപ്രവര്‍ത്തകനാണ് മുഹമ്മദ് റിയാസെന്നും സ്ഥാനലബ്ദിയില്‍ ഏറെ സന്തോഷമുണ്ടെന്നും മുനവ്വറലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇരുവരും സഹപാഠികളാണ്.

പോസ്റ്റ് പൂർണ്ണ രൂപം

സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ

Comments

COMMENTS

error: Content is protected !!