പറേച്ചാല്‍ ദേവീ ക്ഷേത്ര മഹോല്‍സവം; മെഗാ കാര്‍ണിവല്‍ നാടിന്റെ ഉല്‍സവമാകുന്നു

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്ര മഹോല്‍സവത്തിന് വന്‍ ജനാവലി. ഉല്‍സവത്തോടനുബന്ധിച്ചുളള മെഗാ കാര്‍ണിവല്‍ ആസ്വദിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിനാളുകളാണ് എത്തുന്നത്. നടേരി ഭാഗത്ത് ഇത് ആദ്യമായിട്ടാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. പറേച്ചാല്‍ ഫെസ്റ്റ് എന്നപേരിലാണ് മെഗാ കാര്‍ണിവല്‍ ഒരുക്കിയത്.

ജനുവരി 28ന് മെഡിക്കല്‍ ക്യാമ്പോട് കൂടിയാണ് ഉല്‍സവാഘോഷം തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് രാത്രി 7.30ന് മെഗാഷോ. മൂന്നിന് പുന:പ്രതിഷ്ഠ,രാത്രി ഏഴിന് മട്ടന്നൂര്‍ ശ്രീകാന്ത്,മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഇരട്ടതായമ്പക. നാലിന് രാവിലെ കൊടിയേറ്റം,വൈകീട്ട് നട്ടത്തിറ. അഞ്ചിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീര്‍ക്കുല വരവ്,താലപ്പൊലി. വെളിയണ്ണൂര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പാണ്ടിമേളം,തിറകള്‍. ആറിന് ഗുരുതി തര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും.

Comments

COMMENTS

error: Content is protected !!