ANNOUNCEMENTSMAIN HEADLINES
പാചക വാതകം ഒറ്റ ദിവസം കൂടിയത് 72 രൂപ
പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം വിട്ട് കുതിക്കുമ്പോൾ പാചക വാതക വില ഒറ്റ ദിവസം കൊണ്ട് കൂടിയത് 72.50 രൂപ. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കി.ലോ സിലിണ്ടറിലാണ് വർധന. ഇപ്പോൾ വില 1620 രൂപയിലെത്തി. നേരത്തെ 1550.50 രൂപയായിരുന്നു.
അഞ്ചു കിലോ സിലിണ്ടറിന് 21 രൂപ വർധിച്ച് 454 രൂപയായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 14.2 കിലോയ്ക്ക് ഇപ്പോൾ 841.50 രൂപയാണ്. ആഗസ്ത് വരെ ഈ വർഷം ഗാർഹിക ഉപയോഗത്തിനുള്ള ഈ സിലിണ്ടറിൽ മാത്രം 140 രൂപയുടെ വർധന വരുത്തിയിട്ടുണ്ട്.
Comments