പി.എം.എ.വൈ-ലൈഫ് കുടുംബസംഗമം നടന്നു

 

കൊയിലാണ്ടി: നഗരസഭയിലെ പി.എം.എ.വൈ-ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ സംഗമത്തില്‍ വിവിധ വകുപ്പ്തല പ്രശ്‌നങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധാനങ്ങളും സംഘടിപ്പിച്ചിരുന്നു. ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.സുന്ദരന്‍, വി.കെ.അജിത, ദിവ്യസെല്‍വരാജ്, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, കെ.ടി.സുമ, പി.വി.കനക, കെ.വി.സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.രമേശന്‍, ആസൂത്രണകമ്മിറ്റി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, മെമ്പര്‍സെക്രട്ടറി കെ.എം.പ്രസാദ്, സോഷ്യല്‍ ഡവലപ്പമെന്റ് ഓര്‍ഗനൈസര്‍ വി.ആര്‍.രചന, സി.ഡി.എസ് അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!