മുഴുവൻ പുതുമുഖങ്ങളുമായ് സി.പി.ഐ

സിപിഐ മന്ത്രിമാരെ തീരുമാനിച്ചു. നാല്‌ അംഗങ്ങളാണ്‌ . നാലുപേരും പുതുമുഖങ്ങളാണ്‌. ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്നുള്ള കെ രാജൻ, ചേർത്തലയിൽ നിന്നുള്ള പി പ്രസാദ്‌, ചടയമംഗലത്തുനിന്നുള്ള ജെ ചിഞ്ചുറാണി, നെടുമങ്ങാട്‌ നിന്നുള്ള ജി ആർ അനിൽ എന്നിവർ മന്ത്രിമാരാകം. സി.പി.ഐ ഒരു വനിതാ മന്ത്രിയെ അവതരിപ്പിക്കുന്നത് ആദ്യമായാണ്.

അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്‌പീക്കറാകും. മുൻമന്ത്രിയും കാഞ്ഞങ്ങാട്‌ എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ സിപിഐ നിയമസഭാകക്ഷി നേതാവാകും.

Comments

COMMENTS

error: Content is protected !!