Politics
പുതിയ പ്രതീക്ഷകൾക്ക് സ്വാഗതം; ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കം

ന്യൂഡൽഹി ∙ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ 17–ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. തുടർന്ന് അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.
കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എംപിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂർത്തിയാകും.
നാളെ സ്പീക്കർ തിരഞ്ഞെടുപ്പു നടക്കും. 20 ന് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
Comments