പുളിയഞ്ചേരി എം ജി എൻ. സ്മാരക കലാസമിതി വനിതാസമിതി വായനാമുറി തുറന്നു

പുളിയഞ്ചേരി എം ജി എൻ സ്മാരക കലാസമിതി വനിതാ സമിതി വായനാമുറി തുറന്നു. വായനാമുറിയുടെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി കോവിലേരി ഗോവിന്ദൻ കുട്ടി  നിർവഹിച്ചു. 

 

ചടങ്ങിൽ ബിന്ദു ചെമ്പ്ര അധ്യക്ഷയായി. രമ്യ മേമുണ്ട മുഖ്യ പ്രഭാഷണം നടത്തി. റിട്ട. ആർ ഡി ഒയായ കെ കെ രാജനിൽ നിന്ന് വാർഡ് കൗൺസിലർ എൻ ടി രാജീവൻ പുസ്തകം ഏറ്റുവാങ്ങി. സെക്രട്ടറി ഷിമി പീടികക്കണ്ടി, പി  ബാലകൃഷ്ണൻ, യു ഉണ്ണിക്കൃഷ്ണൻ, പി കെ ഭാസ്കരൻ, സി എച്ച് രാജമണി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!