കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

 

അഖിലേന്ത്യാ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റില്‍

അഖിലേന്ത്യോ അന്തര്‍സര്‍വകലാശാലാ പുരുഷ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. ജൂലായ് എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് മത്സരം. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളം സജ്ജമാക്കിയ ശേഷം ആദ്യമായി നടക്കുന്ന മത്സരമാണിത്. കാലിക്കറ്റ് ടീമും കളിക്കാനിറങ്ങുന്നുണ്ട്. പി.ആര്‍. 822/2022

പരീക്ഷാ കേന്ദ്രം

ജൂണ്‍ 23-ന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021, ഏപ്രില്‍ 2021, നവംബര്‍ 2020, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രം തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജുമായിരിക്കും.

ജൂണ്‍ 24-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രം തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പെരിന്തല്‍മണ്ണ, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജും കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതേ കോളേജുമായിരിക്കും. പി.ആര്‍. 823/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും. പി.ആര്‍. 824/2022

പുനഃപരീക്ഷ

രണ്ടാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. – യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനഃപരീക്ഷ 27, 28 തീയതികളില്‍ നടക്കും. പുനഃപരീക്ഷക്ക് യോഗ്യരായവരുടെ പേരുവിവരങ്ങളും വിശദമായ ടൈംടേബിളും പരീക്ഷാ കേന്ദ്രങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 825/2022

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 4 വരെ അപേക്ഷിക്കാം. പി.ആര്‍. 826/2022

Comments

COMMENTS

error: Content is protected !!