ANNOUNCEMENTS
പൂന്തോട്ട നിര്‍മാണം : ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കുമായി ബന്ധപ്പെട്ടുളള ഗാര്‍ഡന്‍ ഏരിയ പുതുതായി നിര്‍മിച്ച് പരിപാലിക്കുന്നതിനും നിലവിലുളള പൂന്തോട്ടം ആകര്‍ഷണീയമാക്കുന്നതിനും വേണ്ടി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ /കോര്‍പ്പറേറ്റ് കമ്പനികള്‍/മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നി വിജയകരമായി പൂര്‍ത്തിയാക്കിയ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുളള വിവിധ ഏജന്‍സികള്‍, നഴ്‌സറികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 28 ഉച്ചക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് 0495 2373862, ഗസ്റ്റ്ഹൗസ് മാനേജര്‍ 0495 2383920
Comments