പൂർവ്വ വിദ്യാർത്ഥി സംഗമം , ഓർമ്മകളുടെ തീരത്ത്’
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ പഠിച്ച, 2004-07 ബാച്ച് ബിരുദ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
16 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് ക്യാമ്പസ് ഡയരക്ടർ . ഡോ. പുഷ്പദാസൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പസിലെ അദ്ധ്യാപകരായിരുന്ന അന്തരിച്ചു പോയ ഡോ. പ്രദീപൻ പാമ്പിരികുന്ന്, ഡോ. വി എൻ ദാമോദരനുണ്ണി, പൂർവ്വ വിദ്യാർത്ഥി ആയിരുന്ന രസ്ന നരക്കോട് എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ അനുശോചനം രേഖപ്പെടുത്തി. സ്മരണാഞ്ജലി ഫലകം ക്യാമ്പസ് ഡയരക്ടർക്ക് കൈമാറി.
പി മോനിഷ അധ്യക്ഷയായിരുന്നു. അദ്ധ്യാപകരായ ടി നാരായണൻ, എം കെ സുരേഷ് ബാബു, കെ എസ് ഡാലിയ, ഷീബ, അത്താവുള്ള ഖാൻ , ഓഫീസ് എസ് ഒ പ്രേമൻ തറവട്ടത്ത് എന്നിവർ സംസാരിച്ചു. സൂരജ് നരക്കോട് സ്വാഗതവും . മഹേഷ് കെ. ചെറുവണ്ണൂർ നന്ദിയും പറഞ്ഞു. അദ്ധ്യാപകർ
നിധീഷ് മേപ്പയൂർ , നിഖിൽ തിരുവള്ളൂർ, ഷാജി തോലേരി, ജിനി വടകര , ദീപ മേപ്പയൂർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പസ് വെൽഫെയർ ഫണ്ടിലേക്കുള്ള സംഭാവന ഡയരക്ടർക്ക് കൈമാറി.