പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 10 പേരെ കാണാതായി

തിരുവനന്തപുരം: അഞ്ചുതെങ്ങ് പെരുമാതുറയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. ശക്തമായ തിരയില്‍ പെട്ടാണ് അപകടം. 10 പേരെ കാണാതായി. ഇരുപത്തഞ്ചോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. 14 പേരെ രക്ഷപ്പെടുത്തി.

വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ മറ്റ് ബോട്ടുകളില്‍ കയറി രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments

COMMENTS

error: Content is protected !!