പെൺപള്ളി കൂടം വഴിമാറുന്നു, ലാബ് ലൈബ്രറി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്നു,ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ മുഖം

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹയർ സെക്കണ്ടറി ലാബ് – ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് അഞ്ചിന് വ്യാഴാഴ്ച രണ്ട് മണിക്ക് വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. മുഖ്യാതിഥി ആയി കെ മുരളീധരൻ എം പി, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കും. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷയായിരിക്കും.
1921 ൽ കൊയിലാണ്ടിയിൽ സഥാപിതമായ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്കൂൾ വിഭജിച്ചാണ് പെൺകുട്ടികൾക്ക് മാത്രമായി 1961 ൽ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് രൂപം കൊടുത്തത്. 61 വർഷങ്ങൾക്ക് ശേഷം ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നു പഠിക്കാവുന്ന നിലയിൽ ഈ വിദ്യാലയവും മാറുകയാണ്. ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും പരിപാടിയില്‍ വെച്ച് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു..

Comments

COMMENTS

error: Content is protected !!