SPECIAL

പെൺമക്കളുള്ള അച്ഛന്മാർക്ക് സന്തോഷവാർത്ത; നിങ്ങൾക്ക് ദീർഘായുസ്സ്

സാധാരണ ആൺകുട്ടികൾക്ക് അമ്മമാരോടും പെൺകുട്ടികൾക്ക് അച്ഛന്മാരോടുമാകും അടുപ്പം കൂടുതൽ. പെൺകുട്ടികൾ പൊതുവെ അച്ഛൻ കുട്ടികളെന്നാണ് അറിയപ്പെടുന്നതും. പെൺകുട്ടികളുള്ള അച്ഛന്മാർക്കിതാ ഒരു സന്തോഷവാർത്ത. ഇവർക്ക് ആയുർദൈർഘ്യം കൂടുതലാണെന്ന് ഒരു പുത്തൻ പഠനം പറയുന്നത്. യാഗിലേണിയൻ സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പഠനമാണ് ഈ കൗതുകകരമായ വാർത്തയ്ക്ക് പിന്നിൽ. അമേരിക്കൻ ജേർണൽ ഓഫ് ഹ്യൂമൺ ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഇതിനു മുൻപ് കുട്ടികളുടെ ജനനവും അച്ഛന്മാരുടെ ആയുരാരോഗ്യവുമായി എന്തെങ്കിലും ബന്ധമുള്ളതായി അറിവില്ലായിരുന്നു. പക്ഷേ ഈ പഠനം അച്ഛന്റെ ആയുസും പെൺമക്കളും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. 4310 പേരെയാണ് ഇവർ പഠനവിധേയമാക്കിയത്. ഇതിൽ 2147 അമ്മമാരും 2162 അച്ഛന്മാരുമായിരുന്നു. മൊത്തം മക്കളുടെ എണ്ണമോ ആൺകുട്ടികളോ അച്ഛന്മാരിയെ യാതൊരു മാറ്റവും വരുത്തിയതായി കണ്ടില്ല. എന്നാൽ പെൺകുട്ടികളുടെ എണ്ണവും അച്ഛന്റെ അയുസ്സും തമ്മിൽ ബന്ധമുള്ളതായി ഇവർ കണ്ടെത്തി. പക്ഷേ അമ്മയുടെ ആയുസ്സും പെൺമക്കളും തമ്മിൽ യാതൊരു ബന്ധവുമുള്ളതായി കണ്ടെത്തിയതുമില്ല.

എന്നാൽ ആൺമക്കളും പെൺമക്കളും ഒരുപോലെ അമ്മയുടെ ആയുസിനേയും ആരോഗ്യത്തേയും നെഗറ്റീവായി ബാധിക്കുന്നുവെന്നും ഇവർ പറയുന്നു. മറ്റൊരു പഠനപ്രകാരം അവിവാഹിതരായ സ്ത്രീകൾക്ക് ആയുസ്സും സന്തോഷവും കൂടുതലാണത്രേ. അതുപോലെ മക്കൾ വേണ്ട എന്നു തീരുമാനിച്ചു ജീവിക്കുന്ന മാതാപിതാക്കളുടെ ആയുസ്സ് മക്കളുളളവരേക്കാൾ കുറവായിരിക്കുമെന്നും പഠനം പറയുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button