LOCAL NEWS
പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പപശാല നടന്നു.സംസ്ഥാന നിർവ്വാഹക സമിതി സമിതി അംഗം ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു.സംഘടനാ ചരിത്രം, നവകേരള നിർമ്മിതിയും പെൻഷൻകാരും, മെഡിസെപ്പ്, എന്നീ വിഷയങ്ങളെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.സംസ്ഥാന സമിതി അംഗങ്ങളായ എ വേലായുധൻ, ടി സുരേന്ദ്രൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, ചേനോത്ത് ഭാസ്കരൻ ,പി ബാലഗോപാൽ, ടി വേണുഗോപാൽ, കെ.കെ കൃഷ്ണൻ മാസ്റ്റർ, ഇ കെ ഗോവിന്ദൻ നായർ, എ ഹരിദാസൻ സംസാരിച്ചു.
Comments