KOYILANDILOCAL NEWS
പേരാമ്പ്രയിൽ കെ എസ് ആർ ടി സി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രക്കാരന് ദാരുണ അന്ത്യം
പേരാമ്പ്രയിൽ കെ എസ് ആർ ടി സി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രക്കാരന് ദാരുണ അന്ത്യം.
പേരാമ്പ കക്കാട് പള്ളിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. പോരാമ്പ്ര പുതിയ ബൈപ്പാസ് ജംഗ്ഷന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ കൈതക്കൽ ലക്ഷംവീട് കോളനിയിലെ ഹനീഫയാണ് മരണപ്പെട്ടത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹനീഫ സഞ്ചരിച്ച ഇരുചക്രവാഹനം മുന്നിൽ പോകുന്ന കാറ് വേഗത കുറച്ചപ്പോൾ തട്ടി എതിർദിശയിൽ വരുന്ന കെ എസ് ആർ ടി സിയുടെ അടിയിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Comments