CALICUTDISTRICT NEWS
പേരാമ്പ്രയിൽ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പേരാമ്പ്രയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കക്കാട് ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പേരാമ്പ്ര ചാലിക്കരയിലാണ് ദാരുണമായ സംഭവം നടന്നത്.
ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ മുനീബിന് ഷോക്കേൽക്കുകയായിരുന്നു. ബോര്‍ഡ് മറിഞ്ഞ് വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുനീബിന്റെ കൂടെ സഹായിയായ നിന്ന ചാരുംപറമ്പില്‍ ഷമീമിന് അപകടത്തില്‍ സാരമായി പരിക്കേറ്റു.
ചെറുകുന്നത്ത് മൂസയുടെയും ഷറീനയുടെയും മകനാണ്. സഹോദരി; മുഹസിന
Comments