കൊയിലാണ്ടിയില്‍ കാറപകടം; ഒരാള്‍ മരിച്ചു

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. പയ്യോളി അങ്ങാടി മണിയൂര്‍ സ്വദേശിയായ റിട്ട. അധ്യാപകന്‍ കൃഷ്ണന്‍ (80) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി മൂടാടിക്കടുത്ത് ദേശീയപാതയില്‍ വെള്ളറക്കാടാണ് അപകടം. കൃഷ്ണന്റെ ഭാര്യ ശാരദ (72), പയ്യോളി ആനന്ദ് ഹൗസിലെ അനൂപ് (51), അനീഷ് (47), ദിവ്യ (40), അനന്‍ കൃഷ്ണന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൃഷ്ണനെ ഉടന്‍ തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments

COMMENTS

error: Content is protected !!