LOCAL NEWS
പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിൽ ലോകമണ്ണ് ദിനവും ലോകഭിന്നശേഷി വാരാചരണവും നടത്തി.
ലോകമണ്ണ് ദിനത്തിൽ വിദ്യാലയാങ്കണത്തിൽ ഒരുക്കിയ Canvas ൽ ഭിന്നശേഷിക്കാരനായ മുൻ വിദ്യാർത്ഥി മുഹമ്മദ് ഹബിൽ മണ്ണുകൊണ്ട് ചിത്രം വരച്ച് ഉദ്ഘാനം ചെയ്തു. ചിത്രകലാധ്യാപകൻ സുരേഷ് ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ജയലേഖ ടീച്ചർ മുഹമ്മദ് ഹാബിലിന് സ്നേഹോപഹാരം നൽകി മുഖ്യഭാഷണം നടത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രശോഭ് എം കെ ആശംസ അറിയിച്ചു. ഇതോടൊപ്പം വിദ്യാലയത്തിലെ കുട്ടികൾക്കായി ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തി
Comments