മിനിലോറി ബൈക്കിലെക്ക് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: മിനിലോറി ബൈക്കിലെക്ക് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു .പയ്യോളി ഇരിങ്ങൽ കോട്ട കുന്നുമ്മൽ രാഗേഷ് (42)  ആണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഇന്നലെ വൈകീട്ട് കൊല്ലം ചിറക്ക് സമീപമായിരുന്നു അപകടം. നിർമ്മാണ തൊഴിലാളിയായ രാഗേഷ് ജോലി കഴിഞ്ഞ് വീട്ടിലെക്ക് പോവുകയായിരുന്നു.  മിനിലോറി ഡിവൈഡറൽ തട്ടി രഘീഷ് ഓടിച്ച ബൈക്കിലെക്ക് മറിയുകയായിരുന്നു, ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു.  സുബിഷയാണ് ഭാര്യ. രാഘൂട്ടിയുടെയും, കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ രാജേഷ്, രംഗേഷ്, വിജീഷ്.

Comments

COMMENTS

error: Content is protected !!