CALICUTDISTRICT NEWS
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി ലണ്ടനില്‍ മരിച്ചു
എന്‍ഫീല്‍ഡ്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) മരിച്ചു. പാചകം ചെയ്യുന്നതിനിടയില്‍ ചൂടുള്ള എണ്ണ ദേഹത്തുവീഴുകയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടില്‍ നിന്നും എത്തിക്കുവാനും, അന്ത്യോപചാര ശുശ്രൂഷകള്‍ നടത്തി എന്‍ഫീല്‍ഡില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കുവാനുമാണ് കുടുംബവും എന്‍ഫീല്‍ഡിലുള്ള മലയാളികളും സുഹൃത്തുക്കളും ചേര്‍ന്ന് ശ്രമിക്കുന്നത്.
Comments