KOYILANDILOCAL NEWS
പോലീസുകാർക്ക് ദാഹജലം പദ്ധതി കൊയിലാണ്ടിയിൽ തുടങ്ങി
കൊയിലാണ്ടി: പൊരിവെയിലില്‍ റോഡിൽ സേവനമനുഷ്ടിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ദാഹജലം എത്തിക്കുന്ന പദ്ധതി കൊയിലാണ്ടിയില്‍ തുടക്കമായി. കേരള പോലീസ് അസോസിയേഷനും, ഓഫീസേഴ്‌സ് അസോസിയേഷൻ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സഹകരണ സ്റ്റോറും, സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി സി ഐ എൻ സുനിൽകുമാർ ട്രാഫിക് പോലീസുദ്യോഗസ്ഥർക്ക് കൂടി വെള്ളംനൽകി ഉൽഘാടനം ചെയ്തു. എസ് ഐ മാരായ മുരളി, ബിന്ദു കുമാർ, പ്രകാശൻ ,ഹസ്സൻകുട്ടി, എ എസ് ഐ ശ്രീജിത്ത്, എസ് സി പി ഒ മാരായ പ്രവീൺ കുമാർ, രജീഷ് ചമ്മേരി, ഹോം ഗാർഡ് ബാലൻ, തുടങ്ങിയവർ സംബന്ധിച്ചു.
Comments