മനുഷ്യ മഹാ ശൃംഖല


കൊയിലാണ്ടി: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പാതയോരത്ത് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖല കൊയിലാണ്ടിയില്‍ ഡോ. എം ആര്‍ രാഘവവാര്യര്‍ ഭരണഘടനയുടെ ആദ്യ പേജ് വായിച്ച് ഉല്‍ഘാടനം ചെയ്തു.

കെ കെ മുഹമ്മദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം മെഹബൂബ്, പി വിശ്വന്‍, കെ ദാസന്‍, കെ സത്യന്‍, കെ ടി എം കോയ, സി. സത്യചന്ദ്രന്‍, എം നാരായണന്‍, ഇ കെ അജിത്ത്, ഇ എസ് രാജന്‍, ആര്‍ എല്‍ രഞ്ജിത്ത്, അബ്ദുള്‍ കരീം നിസാമി, അഷ്‌റഫ് സഖാഫി, അന്‍ഷാദ് സഖാഫി, ടി കെ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ കൊയിലാണ്ടിയില്‍ മനുഷ്യശൃംഖല തീര്‍ത്തു.

Comments

COMMENTS

error: Content is protected !!