മുണ്ടയിൽ മമത അബുബക്കർ ചെന്നൈയിൽ നിര്യാതനായി

നന്തി ബസാർ: മുണ്ടയിൽ മമത അബുബക്കർ (78) ചെന്നൈയിൽ നിര്യാതനായി. പൗരപ്രമുഖനും, ചെന്നൈയിലെ പ്രമുഖ വ്യവസായിയും ആണ്.   നന്തി ആശാനികേതൻ എഫ് എം ആർ ട്രസ്റ്റ് മെമ്പറായിരുന്നു. ഭാര്യ  സോഫിയ മരക്കാരകത്ത് . മക്കൾ  ഫാരിസ് അബൂബക്കർ,  സിറാജ് (ദുബായ്), സഞ്ചിത, ഹാജറ. മരുമക്കൾ ഉമർ ഫാറൂഖ് (കോഴിക്കോട്), സനീർ അഹമദ് (കോഴിക്കോട്), റോഷ്നി (ചെന്നൈ), രേഷ്മ (ദുബായ്). സഹോദരങ്ങൾ മൊയ്തീൻ കുട്ടി, പരേതരായ ഇമ്പിച്ചി ആമിന, അബ്ദുറഹിമാൻ, ഫാത്തിമ.
മയ്യത്ത് നമസ്കാരം ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് നന്തി മസ്ജിദുൽ മുജാഹിദിനിലും തുടർന്ന് ഖബറടക്കം നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും.

Comments

COMMENTS

error: Content is protected !!