പ്രളയ സെസിനൊപ്പം ‘വിലപ്പൊക്കം’

തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്രളയ സെസ് നടപ്പാക്കിയ ഇന്നലെത്തന്നെ മിക്ക വ്യാപാരികളും ഉൽപന്നങ്ങളുടെ വില കൂട്ടി. വാഹനങ്ങൾക്കും ഉയർന്ന വിലയുള്ള ഗൃഹോപകരണങ്ങൾക്കും സ്വർണത്തിനുമാണു വിലക്കയറ്റം പ്രകടം. ഇൻഷുറൻസ് പ്രീമിയം നിരക്കുകൾക്കും സെസ് ഏർപ്പെടുത്തി തുടങ്ങി. അതേസമയം, പരമാവധി വിലയ്ക്കപ്പുറം ബില്ലിൽ രേഖപ്പെടുത്താനാകാത്തതിനാൽ സെസ് എങ്ങനെ ചുമത്തുമെന്ന ആശയക്കുഴപ്പമുണ്ട്. പരമാവധി വിലയ്ക്കു മേൽ സെസ് ചുമത്തി പുതിയ വിലയുടെ സ്റ്റിക്കർ ഒട്ടിക്കാനാണു വ്യാപാരികളുടെ നീക്കം.

 

ട്രഷറി വഴി ശമ്പളം: ജീവനക്കാർ നിലനിർത്തിയത് 200 കോടി

 

തിരുവനന്തപുരം ∙ ട്രഷറിയിലൂടെ ശമ്പളവിതരണം ആരംഭിച്ച ഇന്നലെ എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടുകളിൽ ജീവനക്കാർ നിലനിർത്തിയത് 200 കോടി രൂപ. ആകെ 500 കോടി രൂപ ശമ്പളമായി വിതരണം ചെയ്തപ്പോഴാണ് 200 കോടി നിലനിർത്താനായതെന്നു ട്രഷറി ഡയറക്ടർ പറഞ്ഞു. ബാക്കിയുള്ളവർക്കു ബാങ്കിലേക്കു ശമ്പളം മാറ്റി നൽകി. ഇൗ മാസത്തെ ശമ്പള വിതരണം നാളെയാണു പൂർത്തിയാക്കുക. ആകെ 48 വകുപ്പുകളിലാണ് ഇൗ മാസം ട്രഷറിയിലൂടെ ശമ്പള വിതരണം. ബാക്കി വകുപ്പുകളിൽ സെപ്റ്റംബർ 1 മുതലാണു പരിഷ്കാരം നടപ്പാക്കുക.
Comments

COMMENTS

error: Content is protected !!