ANNOUNCEMENTSLATEST
പ്ലസ് ടു ലെവൽ പ്രിലിംസ് ഞായറാഴ്ച
പ്ലസ്ടു ലെവൽ പ്രിലിംസ് പരീക്ഷയുടെ സെക്കൻ്റ് ഫെയ്സ് ഒരു ദിവസം വ്യത്യാസപ്പെടുത്തിയതായി പി.എസ്.സി അറിയിപ്പ്. ഏപ്രിൽ 17 ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയിലാണ് മാറ്റം. ഇത് അടുത്ത ദിവസം ഏപ്രിൽ 18 നടക്കുന്ന വിധമാണ് പുനക്രമീകരിച്ചിട്ടുള്ളത്.
ഏപ്രിൽ 10 ലെ ആദ്യ ഫെയ്സ് പരീക്ഷ പതിവു പോലെ തന്നെ നടക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഫ് ലൈൻ പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്തുന്നത് പതിവില്ലാത്തതാണ്. തിരഞ്ഞെടുപ്പും സ്കൂൾ തല പരീക്ഷകളും ഇതിനിടയിൽ നടക്കുന്നുണ്ട്.
Comments