CALICUTDISTRICT NEWS
ഫ്ലോർ മിൽ ഉൽഘാടനം
കൊയിലാണ്ടി :ചേമഞ്ചേരി വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെങ്ങളത്ത് ആരംഭിച്ച ഫ്ലോർമിൽ മുതിരക്കാലയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ശാലിനി ബാലകൃഷ്ണൻ, ഷീബ വരേക്കൽ, പി പി ശ്രീജ, പി ടി നാരായണി, ബിന്ദു ഇല്ലത്ത്, റസീനഷാഫി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടിറി ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് സുനിതാ പടിഞ്ഞാറയിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ലീല നന്ദിയും പറഞ്ഞു.
Comments