MAIN HEADLINES

ബിപിഎല്‍ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ്,ഈ മാസം അവസാനം കണക്ഷന്‍ നല്‍കി തുടങ്ങാനാകുമെന്ന് കെ ഫോണ്‍ അധികൃതര്‍

സംസ്ഥാനത്തെ ബിപിഎല്‍ (BPL Family) കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് (Free Internet)കണക്ഷന്‍ നല്‍കാനുള്ള ടെണ്ടര്‍ നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ ഫോണ്‍.

തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്‍കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി കണക്ഷന്‍ നല്‍കാനാണ് തീരുമാനം

ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് 100 മുതല്‍ 500 കുടുംബങ്ങളെ വരെ തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവരില്‍ നിന്ന് ടെണ്ടര്‍ വിളിച്ചിരുന്നു. 30 പേര്‍ പങ്കെടുത്ത ടെണ്ടറില്‍ ഒമ്ബത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കരപ്പട്ടിക തയ്യാറാക്കിയാണ് നടപടികള്‍ പുരോഗമിക്കുന്നത്. അനുബന്ധ രേഖകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമാക്കുന്ന മുറയ്ക്ക് ടെണ്ടര്‍ അനുവദിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.

ഒരു ജില്ലയില്‍ ഒരു സേവന ദാതാവിനെ കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് പോകുക. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താന്‍ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ തദ്ദേശ ഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ബിപിഎല്‍ കുടുംബങ്ങളില്‍ തന്നെ എസ്‌ഇഎസ്ടി പിന്നോക്ക വിഭാഗങ്ങള്‍ക്കും പഠിക്കുന്ന കുട്ടികളുള്ള വീടുകള്‍ക്കുമെല്ലാം മുന്‍ഗണന നല്‍കി പട്ടിക തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കകം അന്തിമ പട്ടിക തയ്യാറാക്കി കെ ഫോണിന് കൈമാറുമെന്നാണ് തദ്ദേശ വകുപ്പ് അറിയിക്കുന്നത്. ഈ മാസം അവസാനം കണക്ഷന്‍ നല്‍കി തുടങ്ങാനാകുമെന്നാണ് അവകാശ വാദം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button