ബ്ലാക് ഫംഗസ് രോഗത്തെക്കാൾ വേഗം പടരുന്നത് ആശയക്കുഴപ്പം
കോവിഡ് ബാധിതരെ അലട്ടുന്ന ബ്ലാക് ഫംഗസ് രോഗം കൊറോണ പോലെയുള്ള പകർച്ച വ്യാധിയല്ല. സാധാരണ ഫംഗസ് രോഗങ്ങൾ പോലെ മനുഷ്യരിലേക്ക് എത്തുന്നതാണ്. പക്ഷെ വിശദീകരണങ്ങൾക്ക് അപ്പുറം ജനങ്ങൾക്കിടയിൽ ആശങ്ക പടരുകയാണ്.
നേരത്തെ തന്നെ നാട്ടിൽ ഉണ്ടായിരുന്ന രോഗമാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ വലിയ വാർത്താ പ്രാധാന്യവും കൈവന്നു. രോഗ ഭീതിയിലും അടച്ചിലടലിൻ്റെ അസ്വസ്ഥതകളാലും വലയുന്നവർക്ക് മുകളിലാണ് പുതിയ ഒരു രോഗ ഭയം കൂടി സൃഷ്ടിച്ച് വിട്ടിരിക്കുന്നത്.
പ്രമേഹ രോഗം കലശലായവരിലാണ് ബ്ലാക്ക് ഫംഗസ് മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാവുന്നവർ കുറവാണ്. എന്നാൽ കോവിഡ് വന്നവർ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചികിത്സകർക്കും ഇതിൽ ഉത്തവാദിത്തം ഉണ്ട്.
ബ്ലാക് ഫംഗസ് ബാധ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ തന്നെ പൂർണ്ണല്ല എന്ന അനുവഭമാണ് ഇതിനിടെ നാട്ടുകാർ പങ്കുവെക്കുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത് എട്ടു പേരാണ് എന്നാണ് ഒദ്ധ്യോഗിക കണക്കുകൾ. എന്നാൽ നാട്ടിൻപുറങ്ങളിൽ തന്നെ ഈ രോഗം ബാധിച്ചതായി അനുഭവമുണ്ട്.
ഇത്തരത്തിൽ വ്യത്യസ്തമായ വാർത്തകളും വിവരങ്ങളും വരുന്നതോടെ ജനങ്ങൾ കൂടുതൽ ആശയക്കുഴപ്പത്തിലാവുകയാണ്. പ്രാദേശിക തലത്തിൽ ഫംഗസ് രോഗം വന്ന് ചികിത്സ തേടുന്നവരുടെ വിവരങ്ങൾ ഒരിടത്തും ശേഖരിക്കപ്പെടുന്നില്ല. ആസൂത്രിതമായ ഒരു നിയന്ത്രണ സംവിധാനമോ അറിയിപ്പുകൾ നൽകാനുള്ള സംവിധാനങ്ങളോ ഇല്ല.