ഭര്‍ത്താവിനെ തല്ലിക്കൊന്ന സൗമ്യ സ്ഥിരം സംശയരോഗി

പാലോട്: ഇക്കഴിഞ്ഞ ശിവരാത്രി ദിവസം ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്ത ഷീജുവിനെ ഭാര്യ സൗമ്യ കൊലപ്പെടുത്തി നാടിനെ നടുക്കിയ സംഭവത്തിൽ  സൗമ്യ  സംശയരോഗി. സംശയരോഗത്തെച്ചൊല്ലി ഇരുവരും തമ്മില്‍ മുന്പ് പലതവണ തര്‍ക്കമുണ്ടായിട്ടുണ്ട്.

സമീപവാസികളുമായും ഭര്‍ത്താവിന്റെ വീടുമായും  അകല്‍ച്ചയിലായിരുന്ന സൗമ്യ  മാതാപിതാക്കളെ ഫോണില്‍ പോലും സംസാരിക്കാന്‍ ഷീജുവിനെ അനുവദിച്ചിരുന്നില്ല. വിദേശത്തുജോലി ചെയ്‌തിരുന്ന സമയത്ത് 50 ലക്ഷം രൂപ ലോട്ടറി അടിച്ച പണം ഉപയോഗിച്ചാണ് ഇപ്പോള്‍ താമസിക്കുന്ന ഇരുനില വീട് നിര്‍മ്മിച്ചത്. ഈ തുകയില്‍ നിന്ന് ഒരു രൂപപോലും ഷീജുവിന്റെ കുടുംബത്തിനു നല്‍കാന്‍ സൗമ്യ അനുവദിച്ചില്ല.

അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞമാസം 19നാണ് വിദേശത്തു നിന്നും തിരിച്ചെത്തിയത്.  അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ മക്കളായ ആദിത്യന്‍, അച്ചു, ഐശ്വര്യ എന്നിവരുടെ കാര്യമാണ് ദുരിതത്തിലായത്.

ഒരു മാസം മുന്പ് സൗമ്യ പ്രദേശവാസിയായ സ്ത്രീയുടെ തല ഓടെറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ് റൂറല്‍ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ് പാലോട് സ്റ്റേഷനിലെത്തി സൗമ്യയെ ചോദ്യം ചെയ്‌തു. നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്.ഐമാരായ വിനോദ്, സാംരാജ്, ഉദയന്‍, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.

Comments

COMMENTS

error: Content is protected !!