KOYILANDILOCAL NEWS
ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കകം ഭാര്യയും മരിച്ചു
കൊയിലാണ്ടി: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കകം ഭാര്യയും മരിച്ചു. കാശ്മിക്കണ്ടി പ്രഭാകരന്‍ (71) ഭാര്യ
വിമല (61) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ പ്രഭാകരനെ ദേഹാസ്വാസ്ഥ്യം കൂടിയതോടെ കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ ഭാര്യ വിമലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കോഴിക്കോട് സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.
മക്കള്‍: പ്രവീണ്‍കുമാര്‍, (സിസ്റ്റം ഓഫീസര്‍, എം.ആര്‍.ഡി.എഫ്. മില്‍മ),
പ്രജീഷ് (കുവൈറ്റ് ). മരുമകള്‍: ധനുഷ (അസി. മാനേജര്‍, എസ്.ബി.ഐ, കോഴിക്കോട്). വിമലയുടെ സഹോദര ങ്ങള്‍: പ്രഭാകരന്‍, പുരുഷോത്തമന്‍ (ഇരുവരും ചെന്നൈ), ജനാര്‍ദ്ദനന്‍ (ഓട്ടോഡ്രവര്‍), ശ്യാമള. സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ എട്ടിന്.
Comments