DISTRICT NEWS
‘ഭാഷയെ വളര്‍ത്താം വായനയിലൂടെ’; വായനാ കുറിപ്പ് മത്സരം നടത്തുന്നു
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി വായനാ കുറിപ്പ് മത്സരം നടത്തുന്നു. ‘ഭാഷയെ വളര്‍ത്താം വായനയിലൂടെ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വായനാ കുറിപ്പ് മത്സരത്തിനായി മലയാള പുസ്തകങ്ങളാണ് പരിഗണിക്കുന്നത്.
പുസ്തകം 2000 ത്തിന് ശേഷം പ്രസിദ്ധീകരിച്ചതാകണം. ആയിരം വാക്കുകളില്‍ കവിയാന്‍ പാടില്ല. വായിച്ച പുസ്തകത്തിന്റെ വായനാ കുറിപ്പ് dcipclt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന വായനാ കുറിപ്പിന് ആകര്‍ഷകമായ സമ്മാനം ലഭിക്കും. അയക്കേണ്ട അവസാന തിയതി നവംബര്‍ 10.
Comments