CRIME
നഗ്നത പ്രദർശിപ്പിച്ചു , മധ്യവയസ്കൻ അറസ്റ്റിൽ
കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയും കടയുടെ അകത്തെക്ക് ക്ഷണിക്കുകയും ചെയ്തതിനാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് പടിഞ്ഞാറ് വശം കച്ചവടം നടത്തുന്ന ഷഹദു സലീം (51) എന്ന ആളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്തത്. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ വനിതാ സബ്-ഇൻസ്പെക്ടർ എസ് ജയകുമാരിയാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയതത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ വടകര സബ്ബ് ജയിലിലെക്ക് റിമാന്റ് ചെയ്തു.
Comments