KERALA

മത പാഠശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം -ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ഉറപ്പു വരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യംചെയ്യാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, തിരുവനന്തപുരം നഗരാസുത്രണ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ അംഗങ്ങളായ കെ.നസീറും ബി. ബബിതയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി.

നല്ലളത്ത് പ്രവര്‍ത്തിക്കുന്ന അല്‍ഫിത്റ ഇസ്ലാമിക് പ്രീ സ്‌കൂളില്‍ പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും, സ്‌കൂള്‍ സ്വന്തമായി സിലബസ്സ് തയ്യാറാക്കുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടി അമീനുദ്ദീന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഏതെങ്കിലും നിയമ ലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമ്മീഷന്‍ കണ്ടെത്തിയിട്ടില്ല. പ്രീപ്രൈമറി വിദ്യാഭ്യാസമാണ് സ്ഥാപനം നല്‍കുന്നത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമ പ്രകാരമുള്ള ലൈസന്‍സും അവര്‍ നേടിയിട്ടുണ്ട്. അതിനാല്‍ പരാതിയിന്മേല്‍ പ്രത്യേക ഉത്തരവ് കമ്മീഷന്‍ പുറപ്പെടുവിക്കേണ്ടതില്ല. എന്നാല്‍ സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് കമ്മീഷന്റെ ഇടപെടല്‍.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button