KOYILANDILOCAL NEWSMAIN HEADLINES
മത സൗഹാര്‍ദ വിരുന്നൊരുക്കി കൊയിലാണ്ടി മാര്‍ക്കറ്റിലെ നബിദിനാഘോഷം
കൊയിലാണ്ടി: മാര്‍ക്കറ്റ് ബ്രദേഴ്‌സ് സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി മതസൗഹാര്‍ദ വേദിയായി
കൊയിലാണ്ടി മാര്‍ക്കറ്റില്‍. വിവിധ വ്യാപാരികളും തൊഴിലാളികളും സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയില്‍ കൊയിലാണ്ടി ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു .
ബാലുശേരി സാധു മഠം സാരഥി ഭക്താനന്ദ സരസ്വതി സാമികള്‍ ഉദ്ഘാടനം ചെയ്തു .
ടൗണ്‍ മസ്ജിദ് ഇമാം ഷഫീഖ് നിസാമി ഖാദിരിയ്യ മസ്ജിദ് ഇമാം അശ്‌റഫ് സഖാഫി ,
മുഹ് യുദ്ധീന്‍ ദാരിമി, ഇസ്മായി മദനി ,പ്രമോദ് ടിവി ,മനീഷ് പി കെ, അസീസ് മേപ്പാടത്ത്, സുധീര്‍ കുമാര്‍, ഫിറോസ് ,
ഹമീദ് വി കെ, സി വി റഷീദ് സംസാരിച്ചു.
Comments