DISTRICT NEWS

മന്ത്രിയും സെൽഫിയെടുത്തു; കലോത്സവ നഗരിയിൽ ശ്രദ്ധേയമായി ലഹരിവിരുദ്ധ സെൽഫി ബൂത്ത്

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ്‌ റിയാസും എം.എൽ.എ മാരും ജനപ്രതിനിധികളും സെൽഫിയെടുത്തു. പിന്നാലെ വിദ്യാർത്ഥികളും ഇതേറ്റെടുത്തു.

റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ പ്രവേശന കവാടത്തിൽ എം.ജെ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സ്ഥാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെൽഫി പ്ലെഡ്ജ് ശ്രദ്ധേയമായി.

ബൂത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെൽഫി എടുത്ത് നിർവ്വഹിച്ചു. എം.എൽ.എ. മാരായ കെ.കെ. രമ, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ. വിജയൻ, ടി.പി. രാമകൃഷ്ണൻ, വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു എന്നിവരും ബൂത്ത് സന്ദർശിച്ച് സെൽഫി എടുത്ത് ബോധവൽക്കരണ സന്ദേശത്തിൽ പങ്കാളികളായി.
സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ബ്രിജില എം.എസ്. വളണ്ടിയർ ലീഡർമാരായ സൂര്യഗായത്രി, മുഹമ്മദ് സനൽ, വളണ്ടിയർമാരായ ഷാമിഖ്, ഷാമിൽ എന്നിവരുടെ നേതൃത്വത്തിലാണ് സെൽഫി പ്ലെഡ്ജ് സ്ഥാപിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button