മലബാർ ജലോത്സവത്തിന് ഇന്ന് തുടക്കം

കോഴിക്കോട്: ഡിടിപിസിയുടെ സഹകരണത്തോടെ അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർഥി കൂട്ടായ്‌മയായ ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന മലബാർ ജലോത്സവത്തിന് ശനിയാഴ്‌ച തുടക്കമാകും. അത്തോളി കുനിയിൽ കടവിലാണ്  ജലോത്സവം.
രാവിലെ പത്തിന്‌ പതാക ഉയർത്തും. പകൽ മൂന്നിന്         ഘോഷയാത്രയും തുടർന്ന്‌ വിവിധ മത്സരങ്ങളും നടക്കും. ഞായറാഴ്‌ച  രാവിലെ എട്ടിന്‌ പൂക്കളമത്സരം ആരംഭിക്കും. കോസ്റ്റ്ഗാർഡിന്റെ അഭ്യാസ പ്രകടനവുമുണ്ട്‌. കമ്പവലി മത്സരത്തിൽ വിവിധ ജില്ലകളിൽനിന്നായി 12 ടീമുകൾ പങ്കെടുക്കും. പകൽ രണ്ടിനാണ്‌ വള്ളംകളി മത്സരം. രാത്രി ഏഴിന് മന്ത്രി എ കെ ശശീന്ദ്രൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനംചെയ്യും.  പ്രളയബാധിതർക്ക് ഭൂമി ദാനം ചെയ്ത എ എം ബൈജുവിനെ ആദരിക്കും. രാത്രി ഒമ്പതിന്‌ പിന്നണി ഗായകൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഗാനമേളയും നടക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സാജിദ് കോറോത്ത്, ജനറൽ കൺവീനർ ആർ എം ബിജു,  അജീഷ് അത്തോളി,  ഗിരീഷ് ത്രിവേണി എന്നിവർ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!